തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ സൂപ്പർഫാസ്റ്റ് മുതലുള്ള ബസുൾക്ക് നൽകിയിരുന്ന 25% നിരക്ക് ഇളവ് എ.സി ലോ ഫ്ളോർ ബസുകൾക്ക് കൂടി അനുവദിച്ചു. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്ന് സി.എം.ഡി അറിയിച്ചു.
എറണാകുളം- തിരുവനന്തപുരം (കോട്ടയം വഴിയും, ആലപ്പുഴ വഴിയും), എറണാകുളം- കോഴിക്കോട് റൂട്ടുകളിലാണ് നിലവിൽ ലോ ഫ്‌ളോർ എ.സി ബസുകൾ സർവീസ് നടത്തി വരുന്നത്. നിലവിൽ തിരുവനന്തപുരം- എറണാകുളം ടിക്കറ്റ് നിരക്ക് 445 രൂപയാണ്. അത് 25% കുറയ്ക്കുമ്പോൾ 346 രൂപയാകും. ഡിസംബർ 1 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നിരക്ക് നിലവിൽ വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |