ആറ്റിങ്ങൽ:ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ അഡ്വ.ബി.സത്യൻ എം.എൽ.എ നടത്തിയ വികസന പ്രവർത്തനങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ വികസന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകൾ എന്ന ഹ്രസ്വ വീഡിയോയുടെ പ്രകാശനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ നിർവഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ.രാമു,ജില്ല കമ്മിറ്റി അംഗം ജി.സുഗുണൻ,ആറ്റിങ്ങൽ ഏരിയ സെക്രട്ടറി അഡ്വ.എസ്. ലെനിൻ,സി.പി.ഐ മണ്ഡലം സെക്രട്ടറി സി.എസ് ജയചന്ദ്രൻ,ജനതാദൾ എസ് നേതാവ് കെ.എസ്.ബാബു,കേരള കോൺഗ്രസ് നേതാവ് കോരാണി സനൽ,അഡ്വ.സി.ജെ.രാജേഷ് കുമാർ,എം.മുരളി,ദേവരാജൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |