ഞായറാഴ്ച നടന്ന ബഹ്‌റൈൻ ഗ്രാൻപ്രീ ഏവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഫ്രഞ്ച് റേസ് കാർ ഡ്രൈവറായ റൊമെയ്ൻ ഗ്രോസ്ജീന്റെ വാഹനം അപകടത്തില്‍പ്പെട്ടതാണ് കാരണം. തലനാരിഴയ്ക്കാണ് റൊമെയ്ൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. മണിക്കൂറിൽ 140 മൈൽ വേഗതയിൽ കുതിച്ച റൊമെയ്ന്റെ കാർ ആദ്യ ലാപ്പിൽ തന്നെ നിയന്ത്രണം നഷ്‌ട്ടപ്പെട്ട് ബാരിക്കേഡിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു.
We are so thankful that Romain Grosjean was able to walk away from this. We did not need a reminder of the bravery and brilliance of our drivers, marshals, and medical teams, nor of the advances in safety in our sport, but we truly got one today#BahrainGP 🇧🇭 #F1 pic.twitter.com/z8OeTU5Nem
— Formula 1 (@F1) November 29, 2020
A heart-stopping moment on Lap 1 in Bahrain
We are all incredibly grateful that @RGrosjean walked away from this incident#BahrainGP 🇧🇭 #F1 pic.twitter.com/6ZztuxOLhw— Formula 1 (@F1) November 29, 2020
അപകടത്തിൽ കാർ രണ്ടായി പിളർന്നു. പെട്ടെന്ന് തീ പടര്‍ന്നെങ്കിലും അതിവേഗം വാഹനത്തിൽ നിന്ന് ഇറങ്ങാൻ സാധിച്ചതിനാൽ ഗുരുതര പരിക്കില്ലാതെ റൊമെയ്ൻ രക്ഷപ്പെടുകയായിരുന്നു. തീ മൂടിയ കാറിനുള്ളിൽ 10 സെക്കന്റോളമാണ് റൊമെയ്ൻ കഴിഞ്ഞത്. കൈക്ക് പൊള്ളലേറ്റ 34 കാരനായ റൊമെയ്ൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. റൊമെയ്ന്റെ വാരിയെല്ലിനും നേരിയ പരിക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |