ന്യൂഡൽഹി: സാമൂഹിക മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാൻ നേപ്പാളിൽ നിന്നും മദ്ധ്യപ്രദേശിലേക്ക് യാത്ര ചെയ്ത് പതിനാറുകാരി. ഫേസ്ബുക്ക് സുഹൃത്തായ മദ്ധ്യപ്രദേശ് സ്വദേശിയായ ഇരുപതുകാരനെ തേടിയാണ് പെൺകുട്ടി എത്തിയത്. രണ്ട് വർഷം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. കാഠ്മണ്ഡു സ്വദേശിയായ പതിനാറു വയസുള്ള പെൺകുട്ടി വിമാന മാർഗം ഇന്ത്യയിലെത്തി നിരവധി നാടുകളിലൂടെ ബസിൽ യാത്ര ചെയ്താണ് ഒടുവിൽ മദ്ധ്യപ്രദേശിൽ എത്തിയത്.
മദ്ധ്യപ്രദേശിലെ സെഹോർ ജില്ലയിലുള്ള ആഷ്ത ടൗണിലാണ് യുവാവ് താമസിക്കുന്നത്. ഇവിടെ മെഡിക്കൽ സ്റ്റോറിൽ ജീവനക്കാരനാണ് ഇയാൾ. യുവാവിനെ അറിയിക്കാതെയാണ് പെൺകുട്ടി ഇത്ര ദൂരം യാത്ര ചെയ്ത് എത്തിയത്.
പെൺകുട്ടിയെ കണ്ട് അമ്പരന്ന യുവാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് പെൺകുട്ടിയെ ഭോപ്പാലിലെ ശിശുക്ഷേമ സമിതിക്ക് കൈമാറി. കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പെൺകുട്ടിയെ നേപ്പാളിലേക്ക് തിരിച്ചയയ്ക്കാനുള്ള ഒരുക്കത്തിലാണ് ശിശുക്ഷേമ സമിതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |