ചാലക്കുടി: ഡിവിഷൻ നിലനിറുത്താൻ എൽ.ഡി.എഫും തിരിച്ചു പിടിക്കാൻ യു.ഡി.എഫും കച്ചമുറുക്കിയതോടെ ജില്ലാ പഞ്ചായത്ത് അതിരപ്പിള്ളി ഡിവിഷനിലെ മത്സരത്തിന് വീറും വാശിയും. യുവസ്ഥാനാർത്ഥിയെ കളത്തിലിറക്കി എൻ.ഡി.എയുമെത്തിയപ്പോൾ വെള്ളച്ചാട്ടങ്ങളുടെ നാട് മുമ്പെങ്ങുമില്ലാതെ തിരഞ്ഞെടുപ്പ് ആവേശത്തിലുമായി.
നാലാം വട്ടവും വിജയക്കൊടി പാറിക്കാൻ നിശ്ചയിച്ചാണ് എൽ.ഡി.എഫിന്റെ പടപ്പുറപ്പാട്. പരിയാരം പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജെനീഷ് പി. ജോസിനെയാണ് ഡിവിഷൻ നില നിറുത്താൻ ഏൽപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വട്ടവും ഇടത്തോട്ട് ചാഞ്ഞ അതിരപ്പിള്ളി ഡിവിഷനിൽ ഇക്കുറിയും വലിയ പ്രതീക്ഷയാണ് നേതൃത്വം പുലർത്തുന്നത്. 2000ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസുകാരനായ എം.എ ലോനക്കുട്ടി വിജയിച്ച ഡിവിഷനാണിത്. 2005ൽ നഷ്ടപ്പെട്ട അതിരപ്പിള്ളി പിടിച്ചെടുക്കാൻ യു.ഡി.എഫ് ഗോദയിൽ ഇറക്കുന്നത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിജു കാവുങ്ങലിനെയാണ്.
വർഷങ്ങളായി സംഘടനാ രംഗത്ത് പ്രവർത്തിക്കുന്ന ബിജുവിനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ പ്രതീക്ഷയിലാണ് പ്രതിപക്ഷ മുന്നണി. കുറ്റിക്കാട് ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ്, സംസ്ഥാന കോൺഗ്രസ് നേതാക്കളുടെ അടുപ്പക്കാരൻ എന്നീ ഘടകങ്ങൾ ബിജുവിന് അനുകൂലമാകും. യു.ഡി.എഫും പ്രചരണത്തിൽ എൽ.ഡി.എഫും മികച്ച പ്രവർത്തനമാണ് നടത്തുന്നത്.
അതേസമയം വലിയ പ്രതീക്ഷയിലാണ് പി.എസ് രാധാകൃഷ്ണനെ എൻ.ഡി.എ രംഗത്തിറക്കുന്നത്. എസ്.എൻ.ഡി.പി യോഗം പ്രവർത്തനത്തിലൂടെ മേഖലയിൽ സുപരിചിതനായ രാധാകൃഷ്ണന്റെ സ്ഥാനാർത്ഥിത്വത്തോടെ അതിരപ്പിള്ളി ഡിവിഷനിൽ അമ്പരപ്പിക്കുന്ന നേട്ടമുണ്ടാക്കാനാകുമെന്നാണ് കണക്ക് കൂട്ടൽ. കഴിഞ്ഞ തവണ ഇവിടെ 2,600 വോട്ടുകൾക്ക് ജയിച്ചത്. 2010ൽ എൽ.ഡി.എഫിലെ ജെയ്‌മോൻ താക്കോൽക്കാരനും തിരഞ്ഞെടുക്കപ്പെട്ടു. മറ്റത്തൂർ ഡിവിഷൻ കൂടി ഉൾപ്പെട്ടിരുന്ന 2005ൽ 7,462 വോട്ടുകൾക്ക് എൽ.ഡി.എഫിലെ ഇ.സി സുരേഷും വിജയിച്ചു.
അതിരപ്പിള്ളി ഡിവിഷൻ
കഴിഞ്ഞ തവണത്തെ വിജയി
സി. ജി. സിനി
എൽ. ഡി. എഫ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |