ന്യൂഡൽഹി: കൊവിഡിനെതിരായ പോരാട്ടത്തിനിടെ, ആശുപത്രികളിലുണ്ടാകുന്ന തീപിടിത്തങ്ങളിൽ ആശങ്കയറിയിച്ച് കേന്ദ്രം. അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങൾക്ക് കത്തയച്ചു .കൊവിഡിനെതിരെ പൊരുതുന്ന നിർണായക ഘട്ടത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വളരെയധികം ജാഗ്രത പുലർത്തണം. ആശുപത്രികളിലെയും നഴ്‌സിംഗ് ഹോമുകളിലെയും അഗ്നിസുരക്ഷ സംവിധാനങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾ ഉടൻ പരിശോധന നടത്തണമെന്നും അജയ് ഭല്ല നിർദ്ദേശിച്ചു.
അടുത്തിടെ ഗുജറാത്തിലെ രാജ്‌കോട്ടിലെ ആശുപത്രിയിലെ തിപിടിത്തത്തിൽ ആറ് കൊവിഡ് രോഗികൾ മരിച്ചിരുന്നു. അഹമ്മദാബാദിൽ എട്ടുപേർ മരിച്ചു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ഇടപെടൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |