മുംബയ്: നവംബർ മാസം ഓട്ടോമൊബൈൽ വിപണിയിൽ ഹ്യുണ്ടായ് കാറുകൾ തിളങ്ങി. 48,800 കാറുകൾ വിറ്റു. 10,400 എണ്ണം വിദേശത്തേക്കയച്ചു. മൊത്തം ഉത്പാദനം 59,200. കൊവിഡ് കാലത്തെ മികച്ച നേട്ടമെന്നാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ സെയിൽസ് ഡയറക്ടർ തരുൺ ഗാർഗിന്റെ അഭിപ്രായം.
കഴിഞ്ഞ വർഷം നവംബറിനെ അപേക്ഷിച്ച് കയറ്റുമതിയും മൊത്തം ഉത്പാദനവും കുറഞ്ഞെങ്കിലും ആഭ്യന്തര വില്പനയിൽ 9.4% വർദ്ധനവാണ് ഉണ്ടായത്. 11 മോഡലുകളാണ് ഹ്യുണ്ടായ് ഇറക്കുന്നത്. നിർമ്മാണം ചെന്നെെയിലെ പ്ളാന്റിലും.
നവംബർ വില്പന
2019 2020 %
ഇന്ത്യയിൽ 44 600 48 800 9.4 %
കയറ്റുമതി 15 900 10 400 -34.6 %
മൊത്തം 60500 59 200 -2.1 %
മോഡലുകൾ
• സാൻട്രോ • ഗ്രാന്റ് ഐ10 • ഗ്രാന്റ് ഐ 10 നിയോസ് • ഐ20 • ഓറ • വെന്യൂ • വെർണ • ക്രേറ്റ • എലാൻട്ര • ടക്സൺ • കോന ഇലക്ട്രിക് •
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |