തിരുവനന്തപുരം: ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് എല്ലാ വാർഡുകളിലും എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിക്കുമെന്ന് കൺവീനർ എ.വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു.
മോദി സർക്കാരിന്റെ പുതിയ കാർഷിക നിയമത്തിനെതിരെ രാജ്യത്തെ കൃഷിക്കാർ ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭം 5 ദിവസം പിന്നിട്ടിരിക്കുകയാണ്. ബി.ജെ.പി സർക്കാരിന്റെ അടിച്ചമർത്തൽ ശ്രമങ്ങളെയും കുതന്ത്രങ്ങളെയും അതിജീവിച്ച് കർഷക പ്രക്ഷോഭം ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. കർഷകർക്ക് വേണ്ടിയെന്ന് പറഞ്ഞ് കോർപ്പറേറ്റുകൾക്ക് സ്വാതന്ത്ര്യം നൽകുന്ന നിയമമാണ് മോദി സർക്കാർ കൊണ്ടുവന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം ഉൾപ്പെടെ തട്ടിയെടുക്കാനുള്ള ശ്രമത്തിനെതിരായ ചെറുത്തുനിൽപ്പാണ് രാജ്യത്തെ കർഷകർ നടത്തുന്നതെന്ന് വിജയരാഘവൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |