തിരുവനന്തപുരം: കേരളസർവകലാശാല ബിരുദ പ്രവേശനത്തിനായുള്ള സ്‌പെഷ്യൽ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായി ഫീസ് അടച്ച് അലോട്ട്‌മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യണം. ഡിസംബർ 2 മുതൽ 4 വരെയാണ് കോളേജിലെത്തി പ്രവേശനം നേടേണ്ടത്. ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിയിലോ സമയത്തോ പ്രവേശനം നേടാനാവാത്തവർ കോളേജ് പ്രിൻസിപ്പലിനെ വിവരമറിയിക്കണം.
നിലവിൽ ഏതെങ്കിലും കോളേജിൽ പ്രവേശനം നേടിയ ശേഷം, സ്‌പെഷ്യൽ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഓപ്ഷൻ നൽകിയവർ പുതിയ അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കിൽ പുതുതായി അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ നിർബന്ധമായും പ്രവേശനം നേടണം. അവർക്ക്, മുൻപ് എടുത്ത ഓപ്ഷനിൽ തുടരാൻ സാധിക്കില്ല. ഡിസംബർ 4 നകം പ്രവേശനം നേടിയില്ലെങ്കിൽ അലോട്ട്‌മെന്റ് റദ്ദാവും. വിവരങ്ങൾ https://admissions.keralauniversity.ac.in വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |