തിരുവനന്തപുരം: ഡിസംബർ എട്ടിന് ആദ്യഘട്ട പോളിംഗ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ കൊവിഡ് ബാധിച്ചവർക്കും ക്വാറന്റൈനിൽ ഉള്ളവർക്കുമുള്ള സ്പെഷ്യൽ തപാൽ ബാലറ്റ് പേപ്പറുകളുടെ വിതരണം ഇന്നാരംഭിക്കും.
സ്‌പെഷ്യൽ പോളിംഗ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്പെഷ്യൽ കൊവിഡ് വോട്ടേഴ്സ് ലിസ്റ്റിലുള്ളവരുടെ വീട്ടിലെത്തി ബാലറ്റ്പേപ്പർ വിതരണം ചെയ്യും. വീട്ടിലെത്തുന്ന സമയം എസ്.എം.എസായും ഫോണിലൂടെയും മുൻകൂട്ടി അറിയിക്കും.ബാലറ്റ് ലഭിക്കുമ്പോൾ തന്നെ വോട്ട് രേഖപ്പെടുത്തി പോളിംഗ് ടീമിന് കൈമാറാം. അല്ലെങ്കിൽ വോട്ടർക്ക് തപാലിലൂടെയോ ആൾവശമോ വോട്ടെണ്ണലിന് മുൻപ് വരണാധികാരിക്ക് എത്തിക്കാം. ഡിസംബർ ഏഴിന് വൈകിട്ട് മൂന്നു വരെ പട്ടികയിൽ ഉൾപ്പെടുന്നവർക്കാണ് (സർട്ടിഫൈഡ് ലിസ്റ്റ് ) സ്‌പെഷ്യൽ തപാൽ ബാലറ്റ് അനുവദിക്കുക.സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് തപാൽ മാർഗം (സ്പീഡ് പോസ്റ്റ്) അയക്കുന്നവരിൽനിന്ന് തപാൽ ചാർജ് ഈടാക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |