മഡ്ഗാവ് : ഐ.എസ്.എൽ ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്.സിയും ജംഷഡ്പൂർ എഫ്.സിയും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. രണ്ടാം പകുതിയിലാണ് ഇരു ടകമുകളും സ്കോർ ചെയ്തത്.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 50-ാംമിനിട്ടിൽ അഡ്രിയാനേ സന്റാനയിലൂടെയാണ് ഹൈദരാബാദ് സ്കോർ ചെയ്തത്. ഇടതുഫ്ളാങ്കിലൂടെ കടന്നുകയറി ഹിതേഷ് ശർമ്മ തൊടുത്ത ഒരു ഷോട്ട് ജംഷഡ്പൂർ ഗോളി പവൻകുമാർ തട്ടിയകറ്റിയത് പിടിച്ചെടുത്തായിരുന്നു സന്റാനെ സ്കോർ ചെയ്തത്.
ഈ ഗോളിന് ഹൈദരാബാദ് വിജയിച്ചു എന്ന് കരുതിയിരുന്നപ്പോഴാണ് 85-ാം മിനിട്ടിൽ സ്റ്റീഫൻ എസേയിലൂടെ ജംഷഡ്പൂർ തിരിച്ചടിച്ചത്.വൽക്കീസും ആദിൽ ഖാനും ചേർന്ന് രൂപം നൽകിയ ഒരു മുന്നേറ്റത്തിനൊടുവിലാണ് എസേയുടെ ഷോട്ട് വലയിൽ കയറിയത്.
മൂന്ന് കളികളിൽ ഹൈദരാബാദിന്റെ രണ്ടാം സമനിലയാണിത്. അഞ്ചുപോയിന്റുമായി നാലാംസ്ഥാനത്താണവർ. രണ്ടുപോയിന്റുമായി ജംഷഡ്പൂർ എട്ടാം സ്ഥാനത്തും.
ഇന്നത്തെ മത്സരം :
എ.ടി.കെ മോഹൻ ബഗാൻ Vs ഒഡിഷ എഫ്.സി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |