കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിച്ച അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ക്ലീൻ കേരള കമ്പനിയ്ക്ക് കൈമാറുന്ന പ്രവർത്തനം തുടങ്ങി.
സംസ്ഥാന സർക്കാരിന്റെ ശുചിത്വ പദവി പ്രഖ്യാപനത്തിലെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി.
കൊടിയത്തൂർ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങള്‍ തരംതിരിച്ച അജൈവ മാലിന്യങ്ങൾ ക്ലീൻ കേരളയ്ക്ക് കൈമാറി. ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്സൺ എ.രാജേഷ്, നിറവ് ഹരിത സഹായ സ്ഥാപനം പ്രതിനിധി പി പ്രസൂൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ തരം തിരിച്ച 660 കിലോ പ്ലാസ്റ്റിക് കവറുകളാണ് ആദ്യ ലോഡായി കയറ്റിയയച്ചത്. കുപ്പി, പേപ്പർ,ലെതർ, ഇലക്ട്രോണിക് പാഴ്‌വസ്തുക്കൾ, തുണിത്തരങ്ങൾ എന്നിവയാണ് കൈമാറുന്നത്.
അജൈവ പാഴ്വസ്തുക്കളുടെ പരിപാലനം, തരം തിരിക്കൽ എന്നിവയിൽ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഓൺലൈൻ പ്രായോഗിക പരിശീലനങ്ങൾ നൽകിയിരുന്നു.
തരം തിരിച്ച് കൈമാറിയ പാഴ്‌വസ്തുക്കളുടെ മൂല്യത്തിനനുസരിച്ചുള്ള തുക ഹരിതകർമ്മ സേനയുടെ അക്കൗണ്ടിലേക്ക് ക്ലീൻ കേരള കമ്പനി നേരിട്ട് കൈമാറും. ഇതിലൂടെ ഹരിതകർമ്മസേനാംഗങ്ങൾക്ക് വരുമാനം ഉറപ്പ് വരുത്തുകയും ചെയ്യും. ഇതിനായി 20 ഇനം പാഴ്‌വസ്തുക്കളുടെ വില സർക്കാർ നിശ്ചയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |