SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.58 AM IST

പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ വാഹനമിടിച്ച് വീഴ്ത്തി

Increase Font Size Decrease Font Size Print Page
purappuzha

തൊടുപുഴ: പുറപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാർട്ടിൻ ജോസഫിനെ വാഹനമിടിപ്പിച്ച് വീഴ്ത്തിയതായി പരാതി. പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം നിർമാണം നടക്കുന്ന തറവട്ടം- കൊടികുത്തി റോഡിന്റെ കരാറുകാരനെതിരെയാണ് പരാതി. ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. റോഡ് നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പഞ്ചായത്ത് പ്രസിഡന്റടക്കമുള്ള ജനപ്രതിനിധികളും കരാറുകാരനും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. പഞ്ചായത്ത് കമ്മിറ്റിയായതിനാൽ പ്രസിഡന്റടക്കമുള്ളവർ മടങ്ങിയെങ്കിലും പൊതുമരാമത്ത് വകുപ്പ് എക്സി. എൻജിനിയർ എത്തുന്നതിനായി വൈസ് പ്രസിഡന്റടക്കമുള്ളവർ സ്ഥലത്ത് കാത്ത് നിന്നു. ഈ സമയം കരാറുകാരൻ തന്റെ ബൊലോറയിൽ മടങ്ങാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. വാഹനത്തിൽ കയറിപോകാനുള്ള കരാറുകാരന്റെ ശ്രമം തടയുന്നതിനിടയിൽ വൈസ് പ്രസിഡന്റിനെ ഇടിച്ചിടുകയായിരുന്നു. ഇടിയേറ്റ വൈസ് പ്രസിഡന്റ് സമീപത്തെ മതിലിൽ ഇടിച്ച് വീഴുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പരിക്കേറ്റ മാർട്ടിൻ ജോസഫ് തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. ഇതേ സമയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കമുള്ളവർ ചേർന്ന് തന്നെ മർദിച്ചതായി ആരോപിച്ച് കരാറുകാരൻ ജോർജ് തോമസും ചികിത്സ തേടിയിട്ടുണ്ട്. രണ്ട് പരാതികളിലും കരിങ്കുന്നം പൊലീസ് അന്വേഷണം ആരംഭിച്ചു.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.