തിരുവനന്തപുരം: വിദേശ സർവകലാശാലകളിൽ മെഡിക്കൽ പഠനം പൂർത്തിയാക്കിയവർക്ക് സംസ്ഥാനത്ത് ഗവ. ആശുപത്രികളിൽ പരിശീലനത്തിന്1.12 ലക്ഷം രൂപ ഫീസ് നൽകണം. സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജിൽ പഠിച്ചവർ അറുപതിനായിരം രൂപയും നൽകണം.
വിദേശത്തു നിന്ന് മെഡിക്കൽ ബിരുദം നേടിയവർക്ക് സംസ്ഥാനത്ത് രജിസ്‌ട്രേഷന് സർക്കാർ ആശുപത്രിയിൽ ഒരു വർഷത്തെ പരിശീലനം നിർബന്ധമാണ്. വിദേശ എം.ബി.ബി.എസ് എടുത്തവർ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ ആദ്യം നാഷണൽ ബോർഡിന്റെ സ്ക്രീനിംഗ് പരീക്ഷ പാസാകണം. അതിനുശേഷം മെഡിക്കൽ കൗൺസിലിന്റെ താൽകാലിക രജിസ്‌ട്രേഷൻ എടുക്കണം. സ്ഥിരം രജിസ്‌ട്രേഷൻ കിട്ടാൻ ഇവർ സർക്കാർ ആശുപത്രികളിൽ പരിശീലനം നേടണം. അതിനാണ് ഫീസ് ഈടാക്കുന്നത്.
ഡി.എൻ.ബി വിദ്യാർത്ഥികൾക്ക് പോസ്റ്റ്മോർട്ടം പഠിക്കാൻ ഒരു വർഷത്തേക്ക് 25,000 രൂപ ഫീസ് നൽകണം. വിദേശ മെഡിക്കൽ ബിരുദം നേടിയവർ സർക്കാർ ആശുപത്രികളിലെ ചികിത്സാ രീതികൾ കണ്ടുപഠിക്കാൻ ഓരോ ചികിത്സാ വിഭാഗത്തിലും പതിനായിരം രൂപ മാസം തോറും അടയ്ക്കണം. വിദേശത്തു പഠിച്ചവർക്കും സ്വാശ്രയ മേഖലയിലെ വിദ്യാർത്ഥികൾക്കും പൊതുജനാരോഗ്യത്തിൽ പരിശീലനത്തിനും ഫീസുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |