വാഷിംഗ്ടൺ: കഞ്ചാവ് മാരക മയക്കുമരുന്നല്ലെന്ന വാദത്തെ പിന്തുണച്ച് ഐക്യരാഷ്ട്ര സഭയിൽ വോട്ട് ചെയ്ത് കേന്ദ്ര സർക്കാർ.ഏറ്റവും അപകടകരമായ മയക്കുമരുന്നുകളുടെ വിഭാഗത്തിൽ നിന്ന് കഞ്ചാവിനെ നീക്കം ചെയ്യാനുള്ള യു.എൻ കമ്മിഷൻ ഓൺ നാർകോട്ടിക്സ് ഡ്രഗ്സിന്റെ പ്രമേയത്തെയാണ് ഇന്ത്യ അനുകൂലിച്ചത്.
കമ്മിഷന്റെ 63ാമത് സെഷനിൽ ബുധനാഴ്ച എടുത്ത തീരുമാനം അന്താരാഷ്ട്ര തലത്തിൽ കഞ്ചാവ് നിയന്ത്രിക്കുന്ന രീതിയിൽ വലിയ മാറ്റങ്ങൾ വരുത്തും. 1961ലെ മയക്കുമരുന്ന് ഉപയോഗിച്ച് നിർമ്മിക്കുന്ന മരുന്നുകൾക്കായുള്ള കൺവെൻഷന്റെ ഷെഡ്യൂൾ ഫോറിൽ നിന്ന് കഞ്ചാവിനെ നീക്കം ചെയ്യാനുള്ള തീരുമാനത്തിന് അനുകൂലമായിട്ടാണ് മറ്റു രാജ്യങ്ങൾക്കൊപ്പം ഇന്ത്യ വോട്ട് ചെയ്തത്.53 അംഗ സി.എൻ.ഡി. അംഗരാജ്യങ്ങളിൽ ഇന്ത്യയുടേയും അമേരിക്കയുടേയും അടക്കം 27 വോട്ടുകൾ അനുകൂലമായി. ഹെറോയിൻ ഉൾപ്പെടെയുള്ള മാരകമായ, ആസക്തി ഉളവാക്കുന്ന ലഹരിമരുന്നുകൾക്ക് ഒപ്പമായിരുന്നു കഞ്ചാവിനെ പട്ടികപ്പെടുത്തിയിരുന്നത്. മെഡിക്കൽ ആവശ്യങ്ങൾക്കായി ഈ പട്ടികയിലുള്ളവയെ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |