തിരുവനന്തപുരം: ജൂലായ് മുതൽ സെപ്തംബർ വരെ കെ.എസ്.ഇ.ബിക്കുണ്ടായ അധിക ചെലവ് ഇന്ധന സർചാർജ്ജായി ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നതിനുള്ള അപേക്ഷയിൽ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ 9ന് രാവിലെ 11ന് വീഡിയോ കോൺഫറൻസിലൂടെ തെളിവെടുക്കും. പൊതുജനങ്ങൾക്കും അഭ്യൂദയകാംക്ഷികൾക്കും താത്പര്യമുള്ളവർക്കും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്താം.
വീഡിയോ കോൺഫറൻസ് ലിങ്ക് ലഭിക്കുന്നതിന് പങ്കെടുക്കുന്ന ആളിന്റെ പേര്, ഇമെയിൽ വിലാസം എന്നിവ 8 ന് ഉച്ചയ്ക്ക് 2ന് മുൻപ് kserc@erckerala.orgൽ അറിയിക്കണം. തപാൽ മുഖേന അഭിപ്രായങ്ങൾ അയക്കുന്നവർ സെക്രട്ടറി, സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ, കെ.പി.എഫ്.സി ഭവനം, സി.വി രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695010 എന്ന വിലാസത്തിൽ 9നകം അയക്കണം. അപേക്ഷ www.crckerala.org ൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |