കൊല്ലം: സർക്കാർ പദ്ധതികളിൽ കൺസൾട്ടൻസി കരാർ തൊഴിൽ വൈദഗ്ദ്ധ്യത്തിന് കൂടി പരിഗണന നൽകുന്നതിനാലാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ കൊല്ലം പ്രസ് ക്ളബിൽ നടന്ന മുഖാമുഖം പരിപാടിയിൽ. പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ അന്വേഷണം നടത്തുന്നത് സംസ്ഥാന സർക്കാരല്ല. അന്വേഷണം അതിന്റെ വഴിക്ക് പോയി. കാര്യങ്ങൾ പുറത്തുവരട്ടെ. സംസ്ഥാന സെക്രട്ടറി സ്ഥാനത്തിനൊപ്പം എൽ.ഡി.എഫ് കൺവീനർ പദവി കൂടി വഹിക്കുന്നത് വലിയ ഭാരമൊന്നുമല്ല. പാർട്ടിയുടെ ഭാരം മൊത്തം വഹിക്കുന്നത് പാർട്ടി സെക്രട്ടറിയല്ല. പാർട്ടി ഘടന പ്രകാരം നിരവധി നേതാക്കളാണ് പാർട്ടിയെ നയിക്കുന്നത്. പാർട്ടിക്ക് വിധേയനായാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് വലിയ വാർത്തയൊന്നുമല്ല. അന്വേഷണ ഉദ്യോഗസ്ഥർക്ക് ആരെയും വിളിച്ചുവരുത്താം. പ്രതി ചേർക്കപ്പെടുമ്പോൾ മാത്രമേ കുറ്റക്കാരനാവൂ.തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ചരിത്രവിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |