സുൽത്താൻ ബത്തേരി: കർഷക രക്ഷ കർഷകരിലൂടെ മാത്രമാണെന്ന് അവർ വിശ്വസിക്കാൻ തുടങ്ങിയതിന്റെ തെളിവാണ് കർഷക മുന്നണികൾക്ക് ലഭിക്കുന്ന പിന്തുണ. തദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന കർഷക സ്ഥാനാർത്ഥികൾക്ക് കക്ഷിരാഷ്ട്രീയത്തിനതീതമായ പിന്തുണയാണ് ലഭിക്കുന്നത്.
കാർഷിക പുരോഗമന സമിതി, എഫ്.ആർ.എഫ്, വൺ ഇന്ത്യ വൺ പെൻഷൻ തുടങ്ങിയ സംഘടനാ സ്ഥാനാർത്ഥികൾക്ക് കർഷകരുടെ ഇടയിൽ ഇപ്പോൾ കൂടുതൽ പിന്തുണ ലഭിക്കുന്നുണ്ട്.
ജില്ലയിൽ പതിനേഴിടത്താണ് വിവിധ കർഷക സംഘടനകൾ മൽസരിക്കുന്നത്. ജില്ലാ,ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ, നഗരസഭ ഡിവിഷനുകൾ എന്നിവിടങ്ങളിൽ കർഷക സംഘടനാ പ്രതിനിധികൾ മൽസരിക്കുന്നുണ്ട്.
സംഘടനയുടെ പേരിലല്ലാതെ സ്വതന്ത്രരായും കർഷകർ ഇത്തവണ മൽസര രംഗത്തുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ അത്രയില്ലെങ്കിലും ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്താൻ ഇവർക്ക് കഴിയുന്നുണ്ട്.
ചില ഡിവിഷനുകളിലെ വിധി നിർണയം കർഷക സ്ഥാനാർത്ഥികളെ ആശ്രയിച്ചായിരിക്കും.
മുന്നണികൾ വാഗ്ദാനങ്ങൾ നൽകുമ്പോൾ കർഷക സ്ഥാനാർത്ഥികൾ വോട്ടർമാർ മുമ്പാകെ വെക്കുന്നത് കാർഷിക മേഖലയിലെ പ്രശനങ്ങൾ മാത്രമാണ്. കർഷകരുടെ ശക്തി എന്താണെന്ന് കാലം തെളിയിക്കുമെന്നാണ് കർഷക മുന്നണി സ്ഥാനാർത്ഥികൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |