പുതുക്കാട്: സാങ്കേതിക സര്‍വകലാശാലയുടെ സസ്റ്റയ്‌നബിള്‍ എന്‍ജിനീയറിംഗ് വിഷയത്തിന്റെ ഭാഗമായി തലക്കോട്ടുകര വിദ്യ എന്‍ജിനീയറിംഗ് കോളേജ് മെക്കാനിക്കല്‍ വിഭാഗം അദ്ധ്യാപകന്‍ അരുണ്‍ ലോഹിദാക്ഷന്‍ ആരംഭിച്ച പ്രകൃതി സംരക്ഷണം ചലഞ്ചിന് മന്ത്രി സി.രവീന്ദ്രനാഥ് തുടക്കംകുറിച്ചു. വീട്ടില്‍ ഉത്പാദിപ്പിച്ച പുതിന, പനിക്കൂര്‍ക്ക, ബ്രഹ്മി ഔഷധ ചെടികളാണ് മന്ത്രിയുടെ പുതുക്കാട്ടെ ഓഫീസില്‍വച്ച് കൈമാറിയത്. വിദ്യാര്‍ത്ഥികള്‍ ചുരുങ്ങിയത് അഞ്ചിനം തൈകള്‍ ചുറ്റുപാടുള്ള ആളുകള്‍ക്ക് നല്‍കുക എന്നതാണ് ചലഞ്ചുകൊണ്ട് ഉദ്ദേശിക്കുന്നത്.
മന്ത്രി സി. രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ പുതുക്കാട് മണ്ഡലത്തില്‍ നടപ്പിലാക്കിയ പുതുക്കാട് ജൈവ വൈധിദ്ധ്യഉദ്യാനം പദ്ധതിയാണ് ഈ ചലഞ്ചിന് പ്രചോദനമായത്. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ.വി. രാമകൃഷ്ണന്‍, പേഴ്സണല്‍ അസിസ്റ്റന്റ് ശ്രീകാന്ത് ആലയില്‍, ജയ്‌സന്‍ മാളിയേക്കല്‍, കെ.സി. ജോസഫ്, വിനോദ് തൊയക്കാവ്, അശോകന്‍ എന്നിവര്‍ പങ്കെടുത്തു