കൊല്ലം: കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീത് പിടിയിൽ. അൻപതോളം കേസിൽ പ്രതിയായ ഇയാൾ കൊല്ലത്ത് വച്ചാണ് പിടിയിലായത്.ചടയമംഗലത്ത് നിന്ന് മോഷ്ടിച്ച കാറിൽ യാത്ര ചെയ്യവേയാണ് അറസ്റ്റിലായത്.
അമ്പലപ്പുഴ സ്വദേശിയായ വിനീതിനെ നവംബറിൽ എറണാകുളം റൂറൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിയവേയാണ് രക്ഷപ്പെട്ടത്. മലപ്പുറം മുതൽ തിരുവനന്തപുരം വരെ ഇയാൾക്കെതിരെ കേസുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |