അഹമ്മദാബാദ്: പശുവിനെ ആരാധിക്കുന്ന ചിത്രത്തിൽ തന്റെ ട്വിറ്റർ അക്കൗണ്ട് വഴി പോസ്റ്റ് ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തിൽ വച്ചെടുത്ത ചിത്രങ്ങളാണ് അമിത് ഷാ പോസ്റ്റ് ചെയ്തിരിക്കുന്നത്.
'ഇന്ന് അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തിൽ വച്ച് പശുവിനെ ആരാധിക്കാനുള്ള വിശേഷാവസരം ലഭിച്ചു'-എന്നാണ് ഈ ചിത്രങ്ങൾക്ക് അദ്ദേഹം അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
ഇതോടൊപ്പം ക്ഷേത്രത്തിൽ താൻ ആരാധന നടത്തുന്നതിന്റെ ചിത്രങ്ങളും മറ്റൊരു ട്വീറ്റ് വഴി അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. മകര സംക്രാന്തിയുടെ ആഘോഷങ്ങളുടെ വേളയിൽ പ്രാർത്ഥന നടത്തുന്നതിനായാണ് കേന്ദ്ര മന്ത്രി ക്ഷേത്രത്തിലെത്തിയത്.
'മഹാപ്രഭു ജഗന്നാഥ് എല്ലാവർക്കും അദ്ദേഹത്തിന്റെ അനുഗ്രഹം പകരട്ടെ' എന്നും അമിത് ഷാ ട്വിറ്ററിലൂടെ പറഞ്ഞിട്ടുണ്ട്. ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേയ്ക്കുള്ള സൂര്യന്റെ സഞ്ചാരത്തിന്റെ ആരംഭം കുറിക്കുന്ന ദിവസമാണ് മകരസംക്രാന്തിയായി ആഘോഷിക്കുന്നത്.
മകരമാസത്തിന്റെ തുടക്കത്തിലായിരുന്നു മുൻകാലത്തു ഉത്തരായനം ആരംഭിച്ചിരുന്നത്. ഇതിനാൽ ഇന്ത്യയിലുടനീളം ജനുവരി 14നോ അല്ലെങ്കിൽ 15നോ മകരസംക്രാന്തി ആഘോഷിക്കപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |