കിളിമാനൂർ:പാരലൽ കോളേജിലെ ക്ളാസ് കഴിഞ്ഞ് മടങ്ങവേ പത്താം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു.മാടൻനട എള്ളുവിള നന്ദനത്തിൽ ബിനോദ് -ബിന്ദു ദമ്പതികളുടെ ഏക മകൾ നന്ദനയാണ് (15) മരിച്ചത്.പിതാവ് സ്വകാര്യ ബസിലെ കണ്ടക്ടറാണ്.
പുതിയകാവിൽ വച്ച് കുഴഞ്ഞുവീണ നന്ദനയെ ഗോകുലം മെഡി.കോളേജിൽ എത്തിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആർ.ആർ.വി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ്.