മുംബയ്: കാമുകിയെ കൊലപ്പെടുത്തി ഫ്ളാറ്റിന്റെ ഭിത്തികൾക്കിടയിൽ ഒളിപ്പിച്ചുവച്ച 30കാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിൽ പാൽഗഡ് ജില്ലയിലാണ് സംഭവം.
കഴിഞ്ഞ അഞ്ചുവർഷമായി 30 കാരൻ 32 കാരിയായ യുവതിയുമായി പ്രണയത്തിലായിരുന്നു. യുവതി വിവാഹം കഴിക്കാൻ നിർബന്ധിച്ചതാണ് കൊലപ്പെടുത്താൻ കാരണമെന്ന് പൊലീസ് പറഞ്ഞു.
ഒക്ടോബർ 21 നാണ് ഇരുവരും തമ്മിൽ അവസാനമായി കണ്ടത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്ളാറ്റിന്റെ ഭിത്തികൾക്കിടയിൽ ഒളിപ്പിക്കുകയായിരുന്നു. യുവതിയെ കാണാതായതോടെ വീട്ടുകാർ യുവാവിന്റെ അടുത്തെത്തി കാര്യം തിരക്കിയിരുന്നു. എന്നാൽ ഗുജറാത്തിലെ വാപിയിലേക്ക് പോയിരിക്കുകയാണെന്നായിരുന്നു യുവാവിന്റെ മറുപടി.
മാസങ്ങൾ കഴിഞ്ഞിട്ടും യുവതി മടങ്ങിയെത്താതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ യുവതിയുടെ അസ്ഥികൂടം ഫ്ളാറ്റിൽ നിന്ന് കണ്ടെടുത്തു. 32 കാരനെതിരെ കൊലപാതക കുറ്റം ഉൾപ്പെടെ ചുമത്തി അറസ്റ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |