പരവൂർ: കുടിശികയുള്ള വൈദ്യുതി ബിൽ അടയ്ക്കാൻ നോട്ടീസ് നൽകാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരനെ മർദ്ദിച്ചയാളെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പൊഴിക്കര കോങ്ങാൽ തെക്കേമുള്ളിൽ വീട്ടിൽ അബ്ദുൾ വാഹിദാണ് (37) അറസ്റ്റിലായത്. കെ.എസ്.ഇ.ബി ജീവനക്കാരൻ ഹരിലാലിനാണ് മർദ്ദനത്തിൽ പരിക്കേറ്റത്.
വെള്ളിയാഴ്ച്ച വൈകിട്ടാണ് സംഭവം. അബ്ദുൽ വാഹിദിന്റെ വീട്ടിൽ റീഡിംഗിനെത്തിയ ഹരിലാൽ നിലവിലെ ബില്ലിനൊപ്പം കുടിശികയുടെ നോട്ടീസും കൈമാറി. ഈസമയം മദ്യലഹരിയിലായിരുന്ന അബ്ദുൽ വാഹിദ് പ്രകോപിതനായി ഹരിലാലിന്റെ വസ്ത്രങ്ങൾ വലിച്ചുകീറുകയും മർദ്ദിക്കുകയും ബില്ലിംഗ് മെഷീൻ നശിപ്പിക്കുകയും ചെയ്തു. ജീവനക്കാരൻ പരവൂർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സർക്കാർ ജീവനക്കാരനെ മർദ്ദിക്കുക, കൃത്യനിർവഹണത്തിന് തടസം നിൽക്കുക, ബില്ലിംഗ് മെഷീൻ നശിപ്പിക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഇന്നലെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |