തൃശ്ശൂർ: സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് പണം തട്ടിയ യുവാവ് അറസ്റ്റിൽ. കണ്ണൂർ ചിറയ്ക്കൽ സ്വദേശി ജിഗീഷിനെയാണ് തൃശ്ശൂർ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ക്രെയിൻ സർവീസ് സ്ഥാപനത്തിലുണ്ടായ അപകടം സംബന്ധിച്ച കേസ് ഒതുക്കിത്തരാം എന്ന് വാഗ്ദ്ധാനം നൽകി പന്ത്രണ്ടര ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു.
2019ൽ പാലിയേക്കരയിലെ ക്രെയിൻ സർവീസ് സ്ഥാപനത്തിൽ ഒരു അപകടം നടന്നിരുന്നു. താൻ സുപ്രീം കോതി ജഡ്ജിയാണെന്നും, കേസ് ഒതുക്കിത്തരാം എന്നും വാഗ്ദ്ധാനം നൽകിയാണ് സ്ഥാപന ഉടമയിൽ നിന്ന് ജിഗീഷ് ലക്ഷങ്ങൾ കൈക്കലാക്കിയത്. രണ്ട് തവണകളായിട്ടാണ് പന്ത്രണ്ടര ലക്ഷം രൂപ തട്ടിയെടുത്തത്.
പണം വാങ്ങി ഒരാഴ്ചയ്ക്കകം കേസ് റദ്ദാക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും ഒന്നും നടന്നില്ല. ഇതോടെ സ്ഥാപന ഉടമ പല തവണ ജിഗീഷുമായി ബന്ധപ്പെട്ടു. എന്നാൽ ഡൽഹിയിലാണെന്ന് പറഞ്ഞ് ഒഴിവാക്കാനാണ് ഇയാൾ ശ്രമിച്ചത്.ഒരു തവണ പണം തിരിച്ചു നൽകാൻ വ്യാജ ചെക്ക് ഒപ്പിട്ട് നൽകി. ഇത് മടങ്ങിയതോടെയാണ് സ്ഥാപനയുടമ കബളിപ്പിക്കപ്പെട്ടത് മനസിലാക്കിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |