ന്യൂഡൽഹി: ഇന്ത്യ സെന്റർ ഫോർ മൈഗ്രേഷൻ (ഐ.സി.എം) ഗവേണിംഗ് കൗൺസിൽ വിദഗ്ദ്ധ സമിതി അംഗമായി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയെ കേന്ദ്രസർക്കാർ നിയമിച്ചു. ഇതുസംബന്ധിച്ച അറിയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം യൂസഫലിക്ക് കൈമാറി. പ്രവാസി കുടിയേറ്റവുമായി ബന്ധപ്പെട്ട നയപരമായ വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെ ഉപദേശിക്കുന്ന ചുമതലയാണ് ഐ.സി.എമ്മിനുള്ളത്.
രാജ്യത്തെ മാനവവിഭവശേഷി അന്താരാഷ്‌ട്ര നിലവാരത്തിൽ സജ്ജമാക്കുക, വിദേശത്തെ തൊഴിൽ പ്രോത്സാഹിപ്പിക്കാനുള്ള മാർഗനിർദേശങ്ങൾ നൽകുക, യോഗ്യരും തൊഴിൽനൈപുണ്യ പരിശീലനം ലഭിച്ചവരുമായ തൊഴിൽ സമൂഹമുള്ള രാജ്യമായി ഇന്ത്യയെ ഉയർത്തിക്കാട്ടുക, വിദേശത്തെ ഇന്ത്യൻ തൊഴിൽ സമൂഹത്തിന് ആവശ്യമായ ക്ഷേമപദ്ധതികൾ തയ്യാറാക്കുക തുടങ്ങിയവയും ഐ.സി.എമ്മിന്റെ കർത്തവ്യങ്ങളാണ്.
വിദേശകാര്യ സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയിൽ സാമ്പത്തികം, തൊഴിൽ, ചെറുകിട-ഇടത്തര സംരംഭക മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരും അംഗങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |