SignIn
Kerala Kaumudi Online
Friday, 11 September 2026 11.34 AM IST

ആലപ്പുഴ ബൈപാസ് അവസാനവട്ട പരിശോധനയ്ക്കായി വിദഗ്ദ്ധ സമിതി

g-sudhakarn

തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് ഗതാഗതത്തിന് തുറന്നു നൽകുന്നതിന് മുമ്പ് നടത്തേണ്ട അവസാനവട്ട പരിശോധനയ്ക്കായി പൊതുമരാമത്ത് ദേശീയപാത വിഭാഗം ചീഫ് എൻജിനിയർ, പാലം വിഭാഗം ചീഫ് എൻജിനിയർ, നിരത്തു വിഭാഗം ചീഫ് എൻജിനിയർ എന്നിവരെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു.
ചീഫ് എൻജിനിയർമാരുടെ നേതൃത്വത്തിലുള്ള സമിതി ഇന്ന് ബൈപ്പാസ് സന്ദർശിച്ച് ആവശ്യമായ പരിശോധനകൾ നടത്തിയ ശേഷം നൽകുന്ന റിപ്പോർട്ടിന്റ അടിസ്ഥാനത്തിലാകും ബൈപ്പാസ് തുറക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം. ഇതോടൊപ്പം മോർത്ത് നിയോഗിച്ചിട്ടുള്ള ചെന്നൈ ഐ.ഐ.ടിയിൽ നിന്നുമെത്തിയ വിദഗ്ധർ അടങ്ങുന്ന സംഘം ഭാരപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കും. ഈ പ്രക്രിയകൾ പൂർത്തിയാക്കിയാൽ ഉടൻ ബൈപ്പാസ് ജനങ്ങൾക്കായി തുറന്നു നൽകാൻ കഴിയുമെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: G SUDHAKARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA