വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ നിന്ന് യാത്രപറയുന്ന ചിത്രത്തെ പരിഹസിച്ച് പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തുൻബർഗ്. സന്തോഷകരമായ കാഴ്ച എന്നാണ് ഗ്രെറ്റ തന്റെ ട്വിറ്ററിൽ പങ്കുവച്ച ചിത്രത്തിൽ ക്യാപ്ഷനായി നൽകിയിരിക്കുന്നത്.
ഹെലികോപ്ടറിലേക്കുള്ള പടിയില്‍ നിന്ന് കൈവീശി യാത്ര പറയുന്ന ട്രംപിന്റെ ചിത്രമാണിത്. ചിത്രം കണ്ടാൽ ശോഭനമായ ഭാവിയുള്ള, വളരെ സന്തോഷവാനായ ഒരു വൃദ്ധനെ പോലെയുണ്ട് എന്നാണ് ഗ്രേറ്റ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ഗ്രെറ്റയും ട്രംപും തമ്മിലുള്ള ട്വിറ്റർ പോര് മുമ്പും ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |