79--ാമത് ബ്രിട്ടീഷ് അക്കാഡമി ഒഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്ട്സ് (ബാഫ്റ്റ) നോമിനേഷൻ പ്രഖ്യാപിച്ചു. പോൾ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത് ലിയനാർഡോ ഡികാപ്രിയോ നായകനായ പൊളിറ്റിക്കൽ ത്രില്ലർ സിനിമ വൺ ബാറ്റിൽ ആഫ്റ്റർ അനദർ മികച്ച ചിത്രം ഉൾപ്പെടെ 14 നോമിനേഷനുകൾ സ്വന്തമാക്കി.13 നോമിനേഷൻ നേടി റയാൻ കൂഗ്ലറുടെ ഹോറർ ത്രില്ലർ സിന്നേഴ്സിന് തൊട്ടുപിന്നിലുണ്ട്.'മാർട്ടി സുപ്രീം', 'ഹാംലെറ്റ്' എന്നിവ 11 നോമിനേഷനുകൾ നേടി. കുട്ടികളുടെയും കുടുംബ സിനിമകളുടെയും വിഭാഗത്തിൽ മണിപ്പൂരി ചിത്രം ബൂംഗ് ഇടംനേടി.ഫെബ്രുവരി 22നാണ് പുരസ്‌കാരം പ്രഖ്യാപിക്കുക. അലൻ കമ്മിംഗ് ആതിഥേയത്വം വഹിക്കുന്ന ചടങ്ങ് ലണ്ടനിലെ റോയൽ ഫെസ്റ്റിവൽ ഹാളിൽ നടക്കും. മെക്സിക്കോ-യു.എസ് അതിർത്തിയിലെ വിപ്ലവ പശ്ചാത്തലത്തിൽ, ഫ്രഞ്ച് 75 എന്ന സായുധ സംഘടനയുടെ കഥ പറയുന്ന ചിത്രമാണ് വൺ ബാറ്റിൽ ആഫ്റ്റർ അനദർ.കുടിയേറ്റ വിരുദ്ധ രാഷ്ട്രീയത്തെയും അമേരിക്കൻ ഭരണകൂടത്തിന്റെ ശൈലിയെയും വിമർശനാത്മകമായി അവതരിപ്പിക്കുന്നു. എക്സൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ നടൻ ഫർഹാൻ അക്തർ നിർമ്മിച്ച് ലക്ഷ്മിപ്രിയ ദേവിയുടെ ആദ്യ സംവിധായക ചിത്രമായ ബൂംഗിനൊപ്പം ആർക്കോ,ലിലോ ആൻഡ് സ്റ്റിച്ച്,സൂട്ടോപ്പിയ 2 എന്നീ ചിത്രങ്ങളും നോമിനേഷനിൽ ഇടംപിടിച്ചിട്ടുണ്ട്.
പ്രധാന നോമിനേഷനുകൾ
മികച്ച ചിത്രം
ഹാംനെറ്റ്
മാർട്ടി സുപ്രീം
വൺ ബാറ്റിൽ ആഫ്റ്റർ അനദർ
സെന്റിമെന്റൽ വാല്യൂ
സിന്നേഴ്‌സ്
മികച്ച നടി
ജെസ്സി ബക്ക്ലി - ഹാംനെറ്റ്
റോസ് ബൈർൺ - ഇഫ് ഐ ഹാഡ് ലെഗ്സ് ഐ വുഡ് കിക്ക് യു
കേറ്റ് ഹഡ്‌സൺ - സോംഗ് സംഗ് ബ്ലൂ
ചേസ് ഇൻഫിനിറ്റി - വൺ ബാറ്റിൽ ആഫ്റ്റർ അനദർ
റെനേറ്റ് റെയിൻസ്‌വ് - സെന്റിമെന്റൽ വാല്യൂ
എമ്മ സ്റ്റോൺ - ബുഗോണിയ
മികച്ച നടൻ
റോബർട്ട് അരമായോ - ഐ സ്വേർ
തിമോത്തി ചാലമെറ്റ് - മാർട്ടി സുപ്രീം
ലിയോനാർഡോ ഡികാപ്രിയോ - വൺ ബാറ്റിൽ ഓവർ അനൗൺട്
എതാൻ ഹോക്ക് - ബ്ലൂ മൂൺ
മൈക്കൽ ബി ജോർദാൻ - സിന്നേഴ്‌സ്
ജെസ്സി പ്ലെമൺസ് - ബുഗോണിയ
മികച്ച സംവിധായകൻ
ബുഗോണിയ - യോർഗോസ് ലാന്തിമോസ്
ഹാംനെറ്റ് - ക്ലോയി ഷാവോ
മാർട്ടി സുപ്രീം - ജോഷ് സഫ്ഡി
വൺ ബാറ്റിൽ ഓവർ അനൗൺട് - പോൾ തോമസ് ആൻഡേഴ്‌സൺ
സെന്റിമെന്റൽ വാല്യൂ - ജോക്കിം ട്രയർ
സിന്നേഴ്‌സ് - റയാൻ കൂഗ്ലർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |