SignIn
Kerala Kaumudi Online
Monday, 01 March 2021 4.34 AM IST

ശിവശങ്കർ അറസ്റ്റിൽ, രണ്ട് വ്യവസായികളെ ചോദ്യം ചെയ്തു: ഡോളറിൽ കസ്റ്റംസിന്റെ രാഷ്ട്രീയക്കുരുക്ക്

m-sivasankar

ചോദ്യം ചെയ്തത് സ്പീക്കറുമായി അടുപ്പമുള്ളവരെ

കൊച്ചി: വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ അറസ്റ്റു ചെയ്തും, സ്പീക്കർ പി. ശ്രീരാമകൃഷ്ണനുമായി അടുപ്പമുള്ള പൊന്നാനി സ്വദേശികളായ രണ്ടു ബിസിനസുകാരെ ചോദ്യം ചെയ്തുമുള്ള കസ്റ്റംസ് നീക്കം രാഷ്ട്രീയ വിവാദത്തിന് വീണ്ടും ഇന്ധനം പകരുന്നതായി.

ഡോളർ കേസിൽ നാലാം പ്രതിയാണ് ശിവശങ്കർ. മസ്‌കറ്റിൽ വ്യവസായിയായ ലഫീർ മുഹമ്മദ്, നാസ് അബ്ദുള്ള എന്നിവരെയാണ് വിളിച്ചുവരുത്തി ചോദ്യംചെയ്തത്. നാസ് രണ്ടു വർഷം മുമ്പ് ഗൾഫിൽ നിന്നെത്തി നാട്ടിൽ ബിസിനസ് നടത്തുകയാണ്. ഇന്നലെ രാവിലെ 10ന് നാസ് അബ്ദുള്ളയെയാണ് ആദ്യം ചോദ്യംചെയ്തത്. ഉച്ചയ്ക്ക് 12 ഓടെ ലഫീർ മുഹമ്മദിനെയും.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഇ.‌ഡി കേസിൽ അറസ്റ്റിലായി കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന ശിവശങ്കറിനെ ഡോളർ കടത്തു കേസിൽ അറസ്റ്റു ചെയ്യാൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളത്തെ കോടതി ഇന്നലെ രാവിലെ കസ്റ്റംസിന് അനുമതി നൽകിയിരുന്നു. വൈകിട്ട് അഞ്ചോടെ ജയിലിലെത്തി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അറസ്റ്റ് രേഖപ്പെടുത്തി. കോടതി നിർദേശപ്രകാരം ജയിൽ സൂപ്രണ്ടിന്റെ സാന്നിദ്ധ്യത്തിലായിരുന്നു അറസ്റ്റ്. ഇക്കാര്യം കോടതിയെ അറിയിച്ചശേഷം കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകിയേക്കും.

സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതി ചേർത്തത്. ഡോളർ കടത്താൻ ശിവശങ്കർ സഹായിച്ചെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.

നാസിന്റെ ഫോൺ സ്പീക്കർക്ക്

നാസ് സ്വന്തം പേരിലെടുത്ത മൊബൈൽ ഫോൺ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് ഉപയോഗിക്കാൻ നൽകിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. സ്വർണക്കടത്ത് പിടികൂടിയ ശേഷം ഈ ഫോൺ സ്വിച്ച് ഓഫാണ്. ഫോൺ സ്പീക്കർ ഉപയോഗിച്ചതു സംബന്ധിച്ച വിവരങ്ങളാണ് നാസിൽ നിന്ന് ചോദിച്ചറിഞ്ഞത്.


മസ്‌കറ്റിലെ മിഡിൽ ഈസ്റ്റ് കോളേജിന്റെ ഉടമയായ ലഫീർ മുഹമ്മദും നാസും ചേർന്നാണ് തിരുവനന്തപുരത്തെ യു.എ.ഇ കോൺസൽ ഓഫീസിലെ ഫിനാൻസ് വിഭാഗം തലവനായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദ് അലി ഷൗക്രി കടത്തിക്കൊണ്ടുപോയ ഡോളർ സ്വീകരിച്ചതെന്നാണ് വിവരം. ഇതിൽ വ്യക്തത വരുത്താനും ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേരളത്തിൽ നിന്ന് രാഷ്ട്രീയ നേതാക്കളുൾപ്പെടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന വിവരം സ്ഥിരീകരിക്കാനുമാണ് ചോദ്യംചെയ്യൽ. മന്ത്രി കെ.ടി.ജലീലുമായും ലഫീറിന് അടുപ്പമുണ്ടെന്ന് കസ്റ്റംസ് പറയുന്നു.

ഒ​രു​ ​തെ​റ്റും​ ​താ​ൻ​ ​ചെ​യ്തി​ട്ടി​ല്ല,​ഒ​രി​ഞ്ചും​ ​ത​ല​ ​കു​നി​ക്കി​ല്ലെ​ന്ന് ​മു​ട്ടു​കാ​ലി​ൽ​ ​ഉ​റ​ച്ച് ​ന​ട്ടെ​ല്ല് ​നി​വ​ർ​ത്തി​ ​നി​ന്ന് ​പ​റ​യാ​നാ​വും. ഒ​രു​ ​വ​ഴി​വി​ട്ട​ ​നീ​ക്ക​വും​ ​ഒ​രു​ ​ശു​പാ​ർ​ശ​യും​ ​എ​ന്റെ​ ​ഭാ​ഗ​ത്ത് ​നി​ന്നു​ണ്ടാ​യി​ട്ടി​ല്ല.​ ​ഈ​ ​കൈ​ക​ൾ​ ​പ​രി​ശു​ദ്ധ​മാ​ണ്.

-​സ്പീ​ക്ക​ർ​ ​പി.​ശ്രീ​രാ​മ​കൃ​ഷ്‌​ണ​ൻ​ ​നി​യ​മ​സ​ഭ​യിൽ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DOLLAR CASE ARREST
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.