തൃശൂർ: ജില്ലയിൽ 468 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 402 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4883 ആണ്. തൃശൂർ സ്വദേശികളായ 107 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. സമ്പർക്കം വഴി 458 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 1 ആരോഗ്യ പ്രവർത്തകനും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 5 പേർക്കും രോഗ ഉറവിടം അറിയാത്ത 4 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസിനു മുകളിൽ 44 പുരുഷൻമാരും 44 സ്ത്രീകളും പത്ത് വയസിനു താഴെ 12 ആൺകുട്ടികളും 8 പെൺകുട്ടികളുമുണ്ട്. 447 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 118 പേർ ആശുപത്രിയിലും 329 പേർ വീടുകളിലുമാണ്.
ഇന്നലെ
സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത് - 5738
ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്ന കോളുകൾ - 377
കൗൺസലിംഗ് നൽകിയത് - 19
സ്ക്രീനിംഗിന് വിധേയമാക്കിയത് - 352
കൊവിഡ് വാക്സിൻ സ്വീകരിച്ചത് 818 പേർ
തൃശൂർ: ജില്ലയിൽ വ്യാഴാഴ്ച കൊവിഡ് വാക്സിൻ സ്വീകരിച്ചത് 818 പേർ. വ്യാഴാഴ്ച മാത്രമായി ഓരോ വാക്സിനേഷൻ കേന്ദ്രത്തിലും 100 പേർ വീതം 9 കേന്ദ്രങ്ങളിലായി 900 ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ നൽകാനാണ് ലക്ഷ്യമിട്ടിരുന്നത്. ഗവ. മെഡിക്കൽ കോളേജ് - 89, അമല മെഡിക്കൽ കോളേജ് - 85, വൈദ്യരത്നം ആയുർവേദ കോളേജ് - 84, തൃശൂർ ജനറൽ ആശുപത്രി - 96,
ദയ ആശുപത്രി - 100, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി - 100, വടക്കാഞ്ചേരി ജില്ലാ ആശുപത്രി - 97, ചാവക്കാട് താലൂക്ക് ആശുപത്രി - 76, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് - 91 എന്നിങ്ങനെയാണ് വ്യാഴാഴ്ച നടന്ന വാക്സിൻ വിതരണം. ജില്ലയിൽ ഇതുവരെ 2826 ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |