തിരുവനന്തപുരം: കടയ്ക്കാവൂരിൽ മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ അമ്മ ജയിലിൽ നിന്നു പുറത്തിറങ്ങി. കഴിഞ്ഞ ദിവസം ഇവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. മൂന്നാഴ്ചയായി അട്ടക്കുളങ്ങര വനിതാജയിലിലായിരുന്നു .
കേസ് ഡയറിയിൽ പൊരുത്തക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിശദമായ അന്വേഷണത്തിന് ഐ.പി.എസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിക്കാനും നിർദ്ദേശിച്ചിരുന്നു.കോടതിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും സത്യം പുറത്തുവരുമെന്നും കുട്ടിയുടെ അച്ഛനും പ്രതികരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |