
കൊച്ചി: സംസ്ഥാനത്ത് അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധന. കഴിഞ്ഞ പത്തു വർഷത്തിനിടെ ഇക്കാര്യത്തിൽ സർക്കാർ ആശുപത്രികൾ ശ്രദ്ധേയമായ നേട്ടമുണ്ടാക്കിയെന്നും ആരോഗ്യ വകുപ്പ് നൽകിയ വിവരാവകാശ രേഖകളിലുണ്ട്.
2011 മുതൽ 2016 വരെ സർക്കാർ മേഖലയിൽ 507 വൃക്ക മാറ്റി വയ്‌ക്കലും ഓരോന്ന് വീതം ഹൃദയം, കരൾ മാറ്റി വയ്‌ക്കലും നടന്നു. സ്വകാര്യ മേഖലയിൽ 7844 വൃക്ക മാറ്റവും 2468 കരൾ മാറ്റവും 43 ഹൃദയ മാറ്റവും നടന്നു.2016 മുതൽ 2025 വരെയുള്ള ഒമ്പത് വർഷം സർക്കാർ മേഖലയിൽ 701 വൃക്ക മാറ്റവും 13 കരൾ മാറ്റവും 10 ഹൃദയ മാറ്റവും നടന്നു. സ്വകാര്യ മേഖലയിൽ വൃക്ക മാറ്റൽ 8545 ആയി ഉയർന്നപ്പോൾ കരൾ മാറ്റം 2480, ഹൃദയ മാറ്റം 53 എന്നിങ്ങനെയായിരുന്നു.
അവയവ മാറ്റം നടക്കുന്ന
സർക്കാർ ആശുപത്രികൾ
ഹൃദയം
1. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
2. ഗവ. മെഡിക്കൽ കോളേജ്, കോട്ടയം
കരൾ
1. ഗവ. മെഡിക്കൽ കോളേജ്, തിരുവനന്തപുരം
2. ഗവ. മെഡിക്കൽ കോളേജ്, കോട്ടയം
വൃക്ക
1. ഗവ. മെഡിക്കൽ കോളേജ്, തിരുവനന്തപുരം
2. ഗവ. മെഡിക്കൽ കോളേജ് ,കോഴിക്കോട്
3. ടി.ഡി ഗവ. മെഡിക്കൽ കോളേജ്, ആലപ്പുഴ
4. ജനറൽ ആശുപത്രി, എറണാകുളം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |