ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലിക സ്വാതന്ത്ര്യം കണക്കിലെടുക്കുമ്പോൾ ദേശീയ പതാകയ്ക്ക് കീഴിലായി ഏത് കൊടിയും അനുവദിനീയമാണെന്ന് 'ഇഷ്‌ക്' സിനിമയുടെ സംവിധായകൻ അനുരാജ് മനോഹർ. പ്രക്ഷോഭം വെൻറിലേറ്ററിൽ കിടക്കുന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെ വീണ്ടെടുപ്പാണെന്നും സംവിധായകൻ തന്റെ സോഷ്യൽ മീഡിയാ കുറിപ്പിലൂടെ പറയുന്നു. താൻ കർഷകർക്കും പോരാട്ടത്തിനും ഒപ്പമാണെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് അനുരാജ് മനോഹർ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഇന്ത്യൻ ദേശീയ പതാകയുടെ മുകളിലായി ബിജെപി കൊടി കെട്ടിയിരിക്കുന്നതിന്റെയും സിഖ് മതവുമായി ബന്ധപ്പെട്ട കൊടിയും ഭാരതീയ കിസാൻ യൂണിയൻ വിഭാഗത്തിന്റെ(ഉഗ്രഹാൻ) കൊടിയും ചെങ്കോട്ടയ്ക്ക് മുകളിൽ ദേശീയ പതാകയ്ക്ക് താഴെയായി കെട്ടിയിരിക്കുന്നതിന്റെയും ചിത്രങ്ങൾ സംവിധായകൻ തന്റെ പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്. ഒപ്പം 'ആരാണ് നിയമം ലംഘിച്ചതെ'ന്നും അനുരാജ് ചോദിക്കുന്നുണ്ട്.
കുറിപ്പ് ചുവടെ:
'ജനാധിപത്യ ഇന്ത്യയിൽ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലിക സ്വാതന്ത്ര്യത്തിൽ ദേശീയ പതാകയ്ക്ക് കീഴിൽ ഏത് കൊടിയും അനുവദനീയമാണ്.
ശീതീകരിച്ച റൂമിലിരുന്ന് തിന്നുന്നത് എല്ലിന്റെ ഇടയിൽ കയറിയവർക്കും,ഏത് പ്രതിസന്ധി ഘട്ടത്തിലും പട്ടായായിലേക്ക് ടൂർ പാക്കേജ് ഇടുന്ന 'നായകർ' നയിക്കുന്ന ധാരയിലുള്ളവർക്കും കർഷകരുടെ ഈ ഐതിഹാസിക പോരാട്ടം പ്രഹസനമായും നാടകമായുമൊക്കെ തോന്നാം.
മാറിയിരുന്ന് രോധിക്കുക അത് മാത്രമാണ് പ്രധിവിധി.
ഇത് വെന്റിലേറ്ററിൽ കിടക്കുന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെ വീണ്ടെടുപ്പാണ്.
കർഷകർക്കൊപ്പം. പോരാട്ടത്തിനൊപ്പം.
Nb-ഫോട്ടോ (The constitution of India allows for a flag, any flag to be hoisted below the height of our National Flag. Now tell which one is ILLEGAL)
#StandWithFarmers'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |