ജയ്പൂർ: രാജസ്ഥാനിൽ ദളിത് സ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കി. മൂന്ന് പേർ ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്. രാജസ്ഥാനിലെ നാഗൗറിൽ ജനുവരി 19 നാണ് പീഡനം നടന്നത്. വിവരം പുറത്തുപറഞ്ഞാൽ കുടുംബത്തെ മുഴുവൻ ഇല്ലാതാക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിച്ചു.
ഇറച്ചി വാങ്ങാനായി വീട്ടിൽ നിന്നിറങ്ങിയ യുവതിയെ പ്രതികൾ ബലമായി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പൊലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞപ്പോൾ ചില്ലുകുപ്പി സ്വകാര്യ ഭാഗത്ത് കയറ്റി. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയത്. ആദ്യം കേസെടുക്കാൻ പൊലീസുകാർ തയ്യാറായില്ലെന്ന് കുടുംബം ആരോപിച്ചു.
അതേസമയം സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |