SignIn
Kerala Kaumudi Online
Tuesday, 15 September 2026 8.21 AM IST

ആലപ്പുഴ ബൈപാസിലൂടെ ഇന്ന് മുതൽ പായാം

road

ആലപ്പുഴ:ഗതാഗതക്കുരുക്കിൽപ്പെടാതെ വാഹനയാത്രികർക്ക് ഇന്ന് മുതൽ ആലപ്പുഴ ബൈപ്പാസിലൂടെ പായാം, അതും സുന്ദരിയായ ബീച്ചിന് മുകളിലൂടെ.

പൊതുഗതാഗതത്തിനായി ഇന്ന് ബൈപ്പാസ് തുറക്കുമ്പോൾ നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. ഉച്ചയ്ക്ക് 1 ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്റി നിതിൻ ഗഡ്കരിയും മുഖ്യമന്ത്റി പിണറായി വിജയനും ചേർന്ന് ഉദ്ഘാടനം ചെയ്യും. കളർകോട് ജംഗ്ഷന് സമീപം ചേരുന്ന സമ്മേളനത്തിൽ മന്ത്രി ജി.സുധാകരൻ അദ്ധ്യക്ഷത വഹിക്കും.

വീഡിയോ കോൺഫറൻസ് വഴി നടക്കുന്ന ചടങ്ങുകൾ ഒരു മണിക്കൂർ ഏഴു മിനിട്ട് കൊണ്ട് സമാപിക്കും.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പങ്കെടുക്കും. നാലര പതിറ്രാണ്ട് മുമ്പ് ആലോചന തുടങ്ങിയ ബൈപാസ് നിർമ്മാണം പലവിധ കാരണങ്ങളാൽ അനിശ്ചിതമായി നീളുകയായിരുന്നു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം പൊതുമരാമത്ത് വകുപ്പ് മന്ത്റി ജി.സുധാകരൻ പ്രത്യേക താത്പര്യമെടുത്താണ് ബൈപാസ് നിർമ്മാണം പൂർത്തിയാക്കുന്നത്.

കേന്ദ്ര സഹമന്ത്റി വി.കെ.സിംഗ്, മന്ത്റി തോമസ് ഐസക്, മന്ത്റി പി. തിലോത്തമൻ, കേന്ദ്ര വിദേശകാര്യ സഹമന്ത്റി വി. മുരളീധരൻ, എം.പി.മാരായ എ.എം. ആരിഫ്, കെ.സി. വേണുഗോപാൽ, നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് എന്നിവരും പങ്കെടുക്കും.

ബീച്ചിന് മുകളിലൂടെ പോകുന്ന ആദ്യ മേൽപ്പാലം

കളർകോട് മുതൽ കൊമ്മാടി വരെ,

ആകെ നീളം 6.8 കിലോമീ​റ്റർ

ബീച്ചിന് മുകളിലൂടെ പോകുന്ന ആദ്യ മേൽപ്പാലമെന്ന ഖ്യാതി ആലപ്പുഴ ബൈപാസിന് സ്വന്തം

കേന്ദ്രത്തിന്റെ 172 കോടിയും സംസ്ഥാനത്തിന്റെ 172 കോടിയും ചേർത്ത് ആകെ 344 കോടിയാണ് അടങ്കൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA