വിവാഹം കഴിക്കാനായി അങ്ങു സ്വീഡനിലേക്ക് പറന്നാലോ എന്ന് ആഗ്രഹിച്ചുപോകും അവിടത്തെ ചില ആചാരങ്ങളെക്കുറിച്ച് അറിഞ്ഞാൽ. വരന് വിവാഹ ചടങ്ങിനിടെ വധുവിൽ നിന്ന് പോലും ഒരു ചുംബനം ലഭിക്കാത്ത നമ്മുടെ നാട്ടിൽ നിന്ന് പ്രത്യേകിച്ചും.
വധുവിൽ നിന്ന് മാത്രമല്ല, സ്വീഡനിലെ വരന്മാർക്ക് ചുംബനം. വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ എല്ലാ സ്ത്രീകളിൽ നിന്നുമുണ്ടാകും. വധുവിന്റെ സുഹൃത്തുക്കളായ യുവസുന്ദരികളുൾപ്പെടെ ചുംബിക്കാൻ മത്സരിക്കുന്ന കാര്യം ഒന്നോർത്തുനോക്കൂ. ഇനി ഇതറിഞ്ഞ് വധു കലഹിക്കുമെന്ന പേടിയും വേണ്ട. വധുവിനുമുണ്ട് ചുടുചുംബനം. അതും ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന പുരുഷന്മാരുടേത്.നമ്മുടെ നാട്ടിലാണെങ്കിൽ വിവാഹച്ചടങ്ങ് അലങ്കോലമായതു തന്നെ.
ചുംബനം നടത്താനായി വിവാഹച്ചടങ്ങിനിടെ ഒരു സമയം അനുവദിച്ചിട്ടുണ്ട്. പെൺകുട്ടി വിവാഹ ഹാളിൽ നിന്ന് മുറിയിലേക്ക് പോകുന്നതോടെയായിരിക്കും വരനുള്ള ചുംബനം. വരൻ വിവാഹ ഒരുക്കത്തിനായി മാറുന്ന നേരത്തായിരിക്കും വധുവിനെ പുരുഷന്മാരെല്ലാവരും വളഞ്ഞുചുംബിക്കുന്നത്.അല്ലാത്ത സമയത്ത് ചുംബിച്ചാൽ തടികേടാവുമെന്ന് ഉറപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |