പെരുന്ന: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസികൾക്കെതിരെ എടുത്ത എല്ലാ കേസും പിൻവലിക്കണമെന്ന് എൻഎസ്എസ്. സ്ത്രീകളടക്കമുള്ളവർക്കെതിരെ എടുത്ത കേസുകൾ ഇപ്പോഴും നിലനിൽക്കുകയാണെന്നും, സന്നിധാനത്തിൽ ദർശനത്തിന് എത്തിയ നിരപരാധികളായ ഭക്തരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് എൻഎസ്എസ് ആരോപിക്കുന്നു.
തൊഴിൽരഹിതരായ വിദ്യാർത്ഥികളും, സംസ്ഥാനത്ത് തൊഴിലിനായി കാത്തിരിക്കുന്നവരുമാണ് കേസിലകപ്പെട്ടവരിൽ ഏറിയപങ്കും. വളരെ ഗൗരവമേറിയ പല കേസുകളും നിരുപാധികം പിൻവലിക്കുന്ന സർക്കാർ, വിശ്വാസികൾക്കെതിരെ എടുത്ത എല്ലാ കേസും പിൻവലിക്കണം. അല്ലാത്തപക്ഷം സർക്കാരിന്റെ പ്രതികാരമനോഭാവമാണ് വ്യക്തമാകുന്നതെന്ന് പത്രക്കുറിപ്പിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |