കൊച്ചി: ടൂൾക്കിറ്റ് കേസുമായി ബന്ധപ്പെട്ട് മലയാളത്തിലെ സിനിമാനടിമാർക്കെതിരെയും മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെയും ആരോപണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. ടൂൾക്കിറ്റ് കേസുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ദിഷ രവിക്കും അറസ്റ്റ് വാറന്റ് ലഭിച്ച മലയാളിയായ നികിത ജേക്കബിനുമോപ്പം മറ്റ് മലയാളികളും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ബിജെപി നേതാവ് പറയുന്നത്.
ഒരു സ്വകാര്യ വാർത്താ ചാനലിനോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. കേരളത്തിലെ സിനിമാക്കാർക്ക് 'സ്വാഭാവികമായി' ഈ കേസുമായി ബന്ധമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും സന്ദീപ് വാര്യർ പറയുന്നുണ്ട്. നികിത ജേക്കബുമായി ബന്ധമുള്ള ഒരു മാദ്ധ്യമപ്രവർത്തകയുടെ പേര് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അദ്ദേഹം പറയുന്നു.
കേരളത്തിലെ മട്ടാഞ്ചേരി മാഫിയയിൽപ്പെടുന്ന ഒരു സിനിമാക്കാരി, മറ്റൊരു ആക്ടിവിസ്റ്റ് ആയിട്ടുള്ള സിനിമാക്കാരി തുടങ്ങിയവരെല്ലാം ചേർന്നുനിൽക്കുന്ന ചില ചിത്രങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവന്നിട്ടുണ്ട്. അന്വേഷണം നടക്കട്ടെ. അദ്ദേഹം പറയുന്നു. രാജ്യത്തിനെതിരായി ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അന്വേഷണം നടക്കണമെന്നും സന്ദീപ് വാര്യർ പറഞ്ഞു.
രാജ്യത്തിനെതിരായിട്ടുള്ള തെറ്റായതും വാസ്തവവിരുദ്ധവുമായിട്ടുള്ള ഒരുണ് പ്രത്യേക കേന്ദ്രത്തിൽ നിന്നും ആസൂത്രണം ചെയ്തുകൊണ്ട് ലോകം മുഴുവൻ പ്രചരിപ്പിക്കപ്പെടുകയാണ്. ഈ പ്രചരണങ്ങളെ കുറിച്ച് ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം നടക്കുന്നത്. കേസിൽ ഖാലിസ്ഥാൻ, പാകിസ്ഥാന്റെ ഐഎസ്ഐ തുടങ്ങിയവരുമായുള്ള ബന്ധം തീർച്ചറിഞ്ഞിട്ടുണ്ടെന്നും സന്ദീപ് വാര്യർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |