തിരുവനന്തപുരം: പാട്ട് പാടി പി.ജെ. ജോസഫ് പ്രവർത്തകരെ ആവേശം കൊള്ളിച്ചു. രാഹുൽ ഗാന്ധിയടക്കമുള്ളവർ പാട്ടിൽ ലയിച്ചിരുന്നു. 'സ്ഥാനാർത്ഥി സാറാമ്മ' എന്ന സിനിമയിൽ അടൂർ ഭാസി പാടിയ ആ പാട്ട്, ''തോട്ടും കരയിൽ വിമാനമിറങ്ങാൻ താവളമുണ്ടാക്കും....'' പാട്ട് കേട്ടതും ശംഖുംമുഖത്ത് തിങ്ങിനിറഞ്ഞ ജനം ഹരം കൊണ്ടു. പാട്ട് നിറുത്തി ജോസഫ് പറഞ്ഞു, ഇതുപോലെയാണ് ഈ സർക്കാർ. ആളിനെ പറഞ്ഞു പറ്റിച്ചുകൊണ്ടിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |