കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് വൻ സ്‌ഫോടക വസ്‌തുക്കൾ പിടികൂടി. 117 ജലാറ്റിൻ സ്റ്റിക്കുകളും 350 ഡിറ്റനേറ്ററുകളുമാണ് കണ്ടെത്തിയത്. ചെന്നൈ-മംഗലാപുരം സൂപ്പർ എക്‌സ്‌പ്രസ് ട്രെയിനിന്റെ സീറ്റിനടിയിൽ നിന്നാണ് സ്‌ഫോടക വസ്‌തുക്കൾ പിടികൂടിയത്. സംശയാസ്‌പദമായ സാഹചര്യത്തിൽ ചെന്നൈ സ്വദേശിയായ ഒരു സ്‌ത്രീയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർ ചെന്നൈയിൽ നിന്നും തലശേരിയിലേക്ക് പോവുകയായിരുന്നു.
റെയിൽവേ പൊലീസിന്റെ പതിവ് പരിശോധനയിലാണ് ട്രെയിനിന്റെ ഡി വൺ കമ്പാർട്ട്മെന്റിൽ നിന്ന് സ്‌ഫോടക വസ്‌തു ശേഖരം കണ്ടെത്തിയത്. കസ്റ്റഡിയിലായ സ്ത്രീയ്‌ക്ക് സ്ഫോടക വസ്‌തുവമായി ബന്ധമുണ്ടോയെന്ന കാര്യത്തിൽ പൊലീസ് ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല. ഇവരെ ചോദ്യംചെയ്‌ത ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നാണ് പൊലീസ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |