തൃശൂർ : പുതുവത്സര സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് സ്‌ക്വാഡും ഐ.ബിയും സംയുക്തമായി നടത്തിയ പരിശോധനയിൽ 11 ഗ്രാം ബ്രൗൺ ഷുഗറുമായി രണ്ടുപേർ പിടിയിൽ. ഇതരസംസ്ഥാന തൊഴിലാളികളായ മാഫി ജൂദിൻ (34), ഇസാസുൽ ഇസ്ലാം (27) എന്നിവരാണ് കുട്ടനെല്ലൂരിൽ എക്‌സൈസ് സംഘത്തിന്റെ വലയിലായത്.
ആസാം സ്വദേശികളായ ഇവർ നിർമ്മാണ തൊഴിലാളികൾക്കും ഡ്രൈവർമാർക്കും മയക്കുമരുന്ന് വിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ പ്രത്യേകം നിരീക്ഷിക്കുകയായിരുന്നു. സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ വി.ജെ.റോയുടെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ എൻ.സുദർശനകുമാർ, ഇന്റലിജൻസ് ബ്യൂറോയിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) വി.എം.ജബ്ബാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കണ്ണൻ, റിജോ എന്നിവർ പരിശോധനാ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |