കൊച്ചി: കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് നടനും ഇടതുപക്ഷ അനുഭാവിയുമായ നടൻ ഹരീഷ് പേരടി. അത് തീർച്ചയായിട്ടും ഉണ്ടാകുമെന്നും ഇടതുപക്ഷ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവർ മാത്രമല്ല ഇടതിന്റെ ഭരണത്തുടർച്ച ആഗ്രഹിക്കുന്നതെന്നും നടൻ പറഞ്ഞു. ഒരു മലയാള വാർത്താ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹരീഷ് പേരടി ഈ അഭിപ്രായം പറഞ്ഞത്.
'എന്നെപോലെയുള്ള സാധാരണക്കാരായ ജനങ്ങളെല്ലാം അത് പ്രതീക്ഷിക്കുന്നുണ്ട്. കക്ഷിരാഷ്ട്രീയ ഭേദമന്യേ, നിറവ്യത്യാസമില്ലാതെ, മതഭേദമന്യേ, സാധാരണക്കാരായ മനുഷ്യർ അതാഗ്രഹിക്കുന്നു. മഹാമാരിയുടെ കാലത്തും പട്ടിണിക്കിടാതെ കൊണ്ടുപോയ ഒരു ജനകീയ സർക്കാരാണ്.'-നടൻ പറയുന്നു.സർക്കാരിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ആരോപണങ്ങളായി മാത്രം തുടരുകയാണെന്നും ഹരീഷ് പറഞ്ഞു.
ആ സാഹചര്യത്തിൽ സർക്കാർ ജനക്ഷേമ പ്രവത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് ചെയ്തത്. കേരളത്തിന് പുറത്തുള്ള ആളുകളും ഇടതിന്റെ ഭരണം തുടരണം എന്നാണ് ആഗ്രഹിക്കുന്നത്. തങ്ങൾക്ക് ഒരു തുടർച്ചയ്ക്കുള്ള സാദ്ധ്യത അവർ കാണുന്നില്ല. പക്ഷെ ഇവിടെ ഒരു തുടർച്ച വേണമെന്നും അതൊരു തുടക്കമായിരിക്കുമെന്നും ഒറ്റപ്പെട്ട നിലയിലാണെങ്കിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ചിലരും കരുതുന്നു. ഹരീഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |