നിലവിൽ ഇടതിനൊപ്പം
ആകെ മണ്ഡലങ്ങൾ: 3, എൽ.ഡി.എഫ്- 2, യു.ഡി.എഫ് -1
എൽ.ഡി.എഫ്: കൽപ്പറ്റ,മാനന്തവാടി.
യു.ഡി.എഫ്: സുൽത്താൻ ബത്തേരി
കൽപ്പറ്റ നിയമസഭാ മണ്ഡലം മാത്രമാണ് ജനറൽ സീറ്റ്.
രാഹുൽ ഗാന്ധിയെ വിജയിപ്പിച്ച 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തരംഗം.
കോഴിക്കോട് ജില്ലയിലെയും മലപ്പുറം ജില്ലയിലെയും നിയമസഭാ മണ്ഡലങ്ങളും ഉൾപ്പെട്ടതാണ് വയനാട് ലോക് സഭാ മണ്ഡലം.വയനാട്ടിലെ നിയമസഭാ മണ്ഡലങ്ങളിൽ രാഹുൽഗാന്ധിക്ക് വൻ ഭൂരിപക്ഷം ലഭിച്ചു.
തദ്ദേശത്തിൽ കാറ്റ് മാറി വീശി
വയനാട് പൊതുവെ യു.ഡി.എഫിന് വളക്കൂറുളള മണ്ണാണ്. എന്നിട്ടും കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി യു.ഡി.എഫിനൊപ്പം എത്തി.ജില്ലാ പഞ്ചായത്തിലെ പതിനാറ് സീറ്റിൽ എട്ട് എൽ.ഡി.എഫ് നേടി.നറുക്കെടുപ്പിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന് ലഭിച്ചത്. മൂന്ന് മുനിസിപ്പാലിറ്റികളിൽ രണ്ടെണ്ണത്തിൽ യു.ഡി.എഫാണ് ഭരിക്കുന്നത്.നാല് ബ്ളോക്ക് പഞ്ചായത്തുകളിൽ രണ്ടെണ്ണം യു.ഡി.എഫും രണ്ടെണ്ണം എൽ.ഡി.എഫും നേടി. ഇരുപത്തിമൂന്ന് ഗ്രാമ പഞ്ചായത്തുകളിൽ പതിനഞ്ചിൽ യു.ഡി.എഫും എട്ട് എണ്ണത്തിൽ എൽ.ഡി.എഫും ഭരണം പങ്കിടുന്നു. 2015ലെ തിരഞ്ഞെടുപ്പിൽ ഗ്രാമ പഞ്ചായത്തുകളിൽ പതിനഞ്ച് എണ്ണം എൽ.ഡി.എഫിനായിരുന്നു.
കർഷകരും തോട്ടം തൊഴിലാളികളും ആദിവാസികളും അടങ്ങുന്നതാണ് വോട്ടർമാർ.എല്ലാ ജില്ലകളിൽ നിന്നുളളവരും ഇവിടെയുണ്ട്.അതുകൊണ്ട് തന്നെ ഒരു അവിയൽ സംസ്ക്കാരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |