കൊച്ചി: സ്ഥിരമായി സാനിറ്റൈസർ ഉപയോഗിക്കുന്നവരിൽ ചർമ്മപാളികളിൽ തകരാർ സംഭവിക്കുന്നതായി പരാതി. വിരലടയാളം പോലും നൽകാനാവാതെ ഡോക്ടർമാരെ സമീപിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. ആൽക്കഹോളടങ്ങിയ സാനിറ്റെെസർ ഉപയോഗിക്കുന്നവരിലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നാണ് ആരോഗ്യ വിദഗ്ദരുടെ നിഗമനം. കൊവിഡ് പശ്ചാതലത്തിൽ എല്ലായിടങ്ങളിലും സാനിറ്റെെസർ ഉപയോഗം നിർബന്ധമാക്കിയിരുന്നു. സ്ഥിരമായി ആൽക്കഹോളടക്കിയ സാനിറ്റെെസർ ഉപയോഗിക്കുന്നതിലൂടെ നമ്മുടെ കെെകളിൽ ഉണ്ടാകുന്ന രോഗാണുകളെ ഇല്ലാതാക്കാൻ കഴിയും. എന്നാൽ അതോടൊപ്പം നമ്മുക്ക് ആവശ്യമുള്ള ബാക്ടീരിയകളേയും സാനിറ്റെെസർ ഇല്ലാതാക്കും.
പ്രശ്നം ഗുരുതരം
എളുപ്പത്തിൽ ഉപയോഗിക്കാൻ പറ്റുന്നതിനാലാണ് സാനിറ്റെെസർ ഉപയോഗം വർദ്ധിക്കുന്നത്. എന്നാൽ അതുണ്ടാക്കുന്ന പ്രശ്നങ്ങൾ ഗുരുതരമാണ്. കെെകൾ അസാധാരണമായ വിധത്തിൽ വരണ്ടുപോവുക, പൊള്ളൽ അനുഭവപ്പെടുക, ചുവന്ന പാടുകൾ വീഴുക,ചൊറിച്ചിൽ അനുഭവപ്പെടുക തുടങ്ങിയ അസുഖങ്ങൾക്കാണ് പ്രധാനമായും ആളുകൾ ചർമ്മ വിദഗ്ദരെ സമീപിക്കുന്നത്. റേഷൻ വിതരണം ഉൾപെടെ എല്ലാതിനും വിരലടയാളം പതിക്കുന്നത് നിർബന്ധമാക്കിയിരിക്കുന്നതിനാൽ ചർമ്മപാളിയിലുണ്ടാക്കുന്ന ഇത്തരം മാറ്രങ്ങൾ തലവേദനയാവുകയാണ്. വിരലടയാളം പതിയാത്തതിനാൽ നിരവധി പേരാണ് ഫോണിന്റെ ലോക്ക് അഴിക്കാൻ പോലുമാകാതെ നട്ടംതിരിയുന്നത്.
പ്രതിവിധി
കെെകൾ സോപ്പ് ഉപയോഗിച്ച് കഴുക്കുന്നതാണ് ഉത്തമം. അതിന് സാധിക്കാത്തവർ സാനിറ്റെെസർ ഉപയോഗം പരിമിതപ്പെടുത്തുക. ആൽക്കഹോൾ അധികം അടങ്ങിയ സാനിറ്റെെസർ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഏതെങ്കിലുമൊരു സാനിറ്റൈസർ ഉപയോഗിക്കുന്നതിന് പകരം കമ്പനി ഉത്പന്നം ഉപയോഗിക്കുക.
സാനിറ്റെെസർ ഉപയോഗത്തിന് ശേഷം മോയ്സ്ച്ചുറെെസിംഗ് ക്രീം ഉപയോഗിക്കുന്നത് നല്ലാതായിരിക്കും. അലർജിയുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം സാനിറ്റെെസർ തിരഞ്ഞെടുക്കുക.
രോഗമുള്ളവർ ഡോക്ടറുടെ നിർദേശം തേടുക
രോഗബാധയുണ്ടാകുമോ എന്ന ആശങ്കയിലാണ് ആളുകൾ സാനിറ്റെെസർ കൂടുതലായും ഉപയോഗിക്കുന്നത്. എന്നാൽ അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ആരും തിരിച്ചറിയുന്നില്ല. സാനിറ്റെെസറിലെ ആൽക്കഹോളിന്റെ അംശം ചർമ്മത്തിന് ആവശ്യമായ അണുകളെ കൂടി ഇല്ലാതാക്കുന്നു. ത്വക്ക് രോഗമുള്ളവർ ഡോക്ടറുടെ നിർദേശത്തോടെ മാത്രം സാനിറ്റൈസർ ഉപയോഗിക്കാൻ ശ്രമിക്കുക.
സമീന കെ.എം,ത്വക്ക് രോഗ വിദഗ്ദ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |