പൂനെ: മഹാരാഷ്ട്രയിൽ കൊവിഡ് വാപിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ ബി.സി.സി.ഐ തീരുമാനിച്ചു. മഹാരാഷ്ട്രയിലെ പൂനെയാണ് ഏകദിന മത്സരങ്ങൾക്ക് വേദിയാകുന്നത്. ഏകദിന പരമ്പരയ്ക്ക് മുൻപ് മഹാരാഷ്ട്രയിൽ കൊവിഡ് നിയന്ത്രണവിധേയമായില്ലെങ്കിൽ ഇപ്പോൾ ടെസ്റ്റും തുടർന്ന് ട്വന്റി-20യുടേയും വേദിയായി തീരുമാനിച്ചിരിക്കുന്ന അഹമ്മദാബാദിൽ തന്നെ ഏകദിന മത്സരങ്ങൾ നടത്തുന്നകാര്യവും ബി.സി.സി.ഐ പരിഗണിക്കുന്നുണ്ട്. മാർച്ച് 23, 26, 28 തീയതികളിലാണ് ഏകദിന മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |