മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്ത് മെമ്പർ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ വാർഡിൽ നടപ്പിലാക്കുന്ന 'അഞ്ച് പ്രകാശ വർഷങ്ങൾ ' എന്ന പദ്ധതിയുടെ ആസ്ഥാനമായ ഗ്രാമ കേന്ദ്രത്തിനു പുന്നോപ്പടി സെൻട്രൽ ജുമാ മസ്ജിദിനു സമീപം തുടക്കമായി .ഇടുക്കി എം പി ഡീൻ കുര്യാക്കോസ് 17ാം വാർഡിലെ ഗ്രാമകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു . പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റെ മാത്യൂസ് വർക്കി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം അബ്ദുൽ മജീദ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റീന സജി , പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി ഇ നാസ്സർ, ബഷീർ മൂലയിൽ, ബഷീർ വെള്ളിരിപ്പിൽ, പി എ കബീർ, ബേബി പൊടികണ്ടതിൽ, നൗഷാദ് ആക്കോത്ത്, അലി ആക്കോത്ത് എന്നിവർ സംബന്ധിച്ചു. പച്ചക്കറി വിത്തുകൾ വിതരണം നടത്തി പദ്ധതിയുടെ ആദ്യ പ്രവർത്തനം ആരംഭിച്ചു. ത്രിതല പഞ്ചായത്തുകളുടെയും എം.പി , എം.എൽ.എ ഫണ്ടുകളും, സർക്കാർ ഫണ്ടുകളും വാർസിൽ ലഭ്യമാക്കുവാനും, സർക്കാർ സേവനങ്ങളും, സുമനുസുകളുടെ സഹായങ്ങളും എളുപ്പത്തിൽ ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് പദ്ധതിയെന്ന് വാർഡ് മെമ്പർ മുഹമ്മദ് ഷാഫി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |