കോഴിക്കോട്: പ്രശസ്‌ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജിത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകുന്നു. കോഴിക്കോട് നോർത്തിൽ നിന്ന് സിപിഎം സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിക്കുമെന്നാണ് സൂചന. നിലവിൽ ഇവിടെ എംഎൽഎയായ എ.പ്രദീപ്കുമാർ മൂന്ന് ടേം പൂർത്തിയാക്കി.
കോഴിക്കോട് ബാലുശേരി സ്വദേശിയായ രഞ്‌ജിത്ത് കോഴിക്കോട് നഗരത്തിൽ തന്നെയാണ് താമസം. ബിജെപി സ്ഥാനാർത്ഥിയായി ഇവിടെ പ്രതീക്ഷിക്കുന്നത് എം.ടി രമേശിനെയാണ്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, വിദ്യാ ബാലകൃഷ്‌ണൻ എന്നിവരെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി ഇവിടെ പരിഗണിക്കുന്നത്. പാർട്ടി സ്ഥാനാർത്ഥികളെ കുറിച്ച് ഔദ്യോഗിക തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്‌റ്റർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |