
ശിവഗിരി: ഗുരുദേവന്റെ ഹോമമന്ത്രത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് ക്രിസ്മസ് ദിനമായ 25ന് രാവിലെ മുതൽ വൈകുന്നേരം വരെ ഹോമമന്ത്ര മഹായജ്ഞം ശിവഗിരിമഠത്തിൽ നടക്കും. വൈദികശ്രേഷ്ഠർക്കൊപ്പം ഗുരുദേവഭക്തർക്കും പങ്കെടുക്കാം.
പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ശിവഗിരിമഠം തന്ത്രി സ്വാമി ശ്രീനാരായണതീർത്ഥ, തീർത്ഥാടന കമ്മിറ്റി ജോയിന്റ് സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവർ അറിയിച്ചു. ഫോൺ: 9447420047.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |