
ശിവഗിരി: ഗുരുധർമ്മ പ്രചരണ സഭ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആര്യങ്കാവിൽ നിന്നും ആരംഭിക്കുന്ന രഥ യാത്രയോടനുബന്ധിച്ച് ഡിസംബർ 23ന് വൈകിട്ട് 4ന് കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും. ഗുരുധർമ്മ പ്രചരണ സഭസെക്രട്ടറി സ്വാമി അസം ഗാനന്ദഗിരി സംഘടനാ സന്ദേശം നൽകും. കൊല്ലം ജില്ലാ സെക്രട്ടറി എസ്. ഷാജികുമാർ സ്വാഗതവും കെ.ജയഘോഷ് പട്ടേൽ നന്ദിയും പറയും.സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും. 24ന് രാവിലെ 7 മണിക്ക് ആര്യങ്കാവ് ഗുരുമന്ദിരത്തിൽ നിന്നും ധർമ്മപതാകയും വഹിച്ചുകൊണ്ടുള്ള രഥയാത്ര ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് എസ്.എൻ.ഡി.പി യോഗം ശാഖകളുടെയും,യൂണിയനുകളുടെയും, സംഘടനകളുടെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാത്രി 8 മണിയോടെ ശിവഗിരി മഹാസമാധിയിൽ സമാപിക്കും.ജില്ലാ പ്രസിഡന്റ് ഡി.രാജഗോപാൽ ചെയർമാനായും കെ.ശശിധരൻ വർക്കിംഗ് ചെയർമാനായും ജില്ലാ സെക്രട്ടറി എസ് ഷാജികുമാർ ക്യാപ്റ്റ നായും ഇടയ്ക്കോട് ആർ. രാധാകൃഷ്ണൻ വൈസ് ക്യാപ്റ്റനായും കെ. ജയഘോഷ് പട്ടേൽ ജനറൽ കൺവീനറായും എൻ. മഹേശ്വരൻ രഥയാത്ര ചീഫ് കോ-ഓഡിനേറ്ററായും, സി. എൻ. കാർത്തികേയൻ കൺവീനറായും 51 അംഗ സംഘാടക സമിതി രൂപീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |